പാണ്ടിക്കാട്
സ്വർണാഭരണ നിർമാണ വിപണന രംഗത്ത് മൂന്നു പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യവുമായി മുന്നേറുന്ന സഫാ ജ്വല്ലറി ഗ്രൂപ്പ് അതിന്റെ വിപുലീകരിച്ച പാണ്ടിക്കാട് ഷോറൂംരാഷ്ട്രീയ, സാംസ്കാരിക, സാഹിത്യ, വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖ വ്യക്തികളുടെ സാന്നിത്യത്തിൽ സഫാ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ശ്രീ KTMA സലാം ഉത്ഘാടനം നിർവഹിച്ചു ജനാബ് OT ഉസ്താദ് ആദ്യ വില്പന നിർവഹിച്ചു
ഉത്ഘാടനത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിൽ പാണ്ടിക്കാടിനു അടുത്ത പ്രദേശങ്ങളിൽ നിന്നും കാലാ - കായിക - സാഹിത്യ -സാംസ്കാരിക - വിദ്യാഭ്യാസ രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച 17 മഹൽ വ്യക്തികളെയും, ഇക്കഴിഞ്ഞ സംസ്ഥാന കലാ - കായിക - ശാസ്ത്ര മേളകളിൽ കഴിവ് തെളിയിച്ച് അംഗീകാരങ്ങൾ നേടിയ 51 വിദ്യാർത്ഥികളെയും ആദരിച്ചു.
സാഹിത്യ -സാംസ്കാരിക രംഗത്തെ പ്രമുഖനായ ശ്രീ. P സുരേന്ദ്രൻ ചടങ്ങിൽ മുഖ്യാതിഥിയായിരിന്നു വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആസ്യ ടീച്ചർ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ശ്രീ ഉമ്മർ അറക്കൽ, ശ്രീ K സുധാകരൻ, പാണ്ടിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അജിത ടീച്ചർ,വൈസ് പ്രസിഡന്റ് ശ്രീമതി സരിത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാരായ ശ്രീ രസ്മിൽനാഥ് ശ്രീമതി സുമയ്യ വാർഡ് മെമ്പർമാരായ ശ്രീമതി റോഷ്ന ബാബു, ശ്രീ മജീദ് മാസ്റ്റർ, ശ്രീ ഫിറോസ് ബാബു - ശ്രീപ്രകാശ്സഫാ ഗ്രൂപ്പ് ഡയറക്ടർ മാരായ ശ്രീ KT മുസ്തഫ, KT ഹംസ, KT ഉസ്മാൻ, KT അബ്ദുൽ കരീം ,KT നാസർ, KT ഹനീഫ സഫാഗ്രൂപ് ഡിജിഎം ശ്രീ അബ്ദുൽ മജീദ് PR മാനേജർ ശ്രീ മുഹമ്മദ് ഹസ്സൻ, റീടൈൽ മാനേജർ ശ്രീ രാധാകൃഷ്ണൻ തുടങ്ങി രാഷ്ട്രീയ - സാമൂഹിക -സാംസ്കാരിക - വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
ഉത്ഘാടനത്തോടനുബന്ധിച്ചു ഷോറൂമിൽ അത്യാധുനിക ഡിസൈനുകളിലുള്ള ഏറ്റവും പുതിയ മോഡലുകൾ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ ഫെബ്രുവരി 28വരെ പർച്ചെയ്സ് ചെയ്യുന്ന എല്ലാ കസ്റ്റമേഴ്സിനും സ്ക്രാച്ച് ആൻഡ് വിന്നിലൂടെ സ്വർണ നാണയങ്ങളടക്കം ഒട്ടനവധി സമ്മാനങ്ങളും പ്രത്യേക ആനുകൂല്യങ്ങളും ഒരുക്കിയതായി മാനേജ്മെന്റ് അറിയിച്ചു.